International Moon Day | ചരിത്രം പിറന്ന നിമിഷത്തിന്റെ ഓർമ; ഇന്ന് അന്താരാഷ്ട്ര ചാന്ദ്ര ദിനം
മനുഷ്യ ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷങ്ങളിലൊന്നിന്റെ ഓർമ കൂടിയാണ് ഈ ദിവസം ചന്ദ്രോപരിതലത്തിൽ മനുഷ്യൻ ആദ്യമായി കാലുകുത്തിയ ദിവസമാണിന്ന്. 1969 ജൂലായ് 20 നാണ് അമേരിക്കൻ ബഹിരാകാശയാത്രികരായ നീൽ ആംസ്ട്രോങ്ങും (Neil Armstrong) ബസ് ആൽഡ്രിനും (Buzz Aldrin) ചന്ദ്രനിലെത്തിയത്. ഈഗിൾ എന്ന ബഹിരാകാശ പേടകത്തിലാണ് ഈ അപ്പോളോ 11 ബഹിരാകാശയാത്രികർ ചന്ദ്രനിൽ കാലു കുത്തിയത്. മൈക്കൽ കോളിൻസ് ആണ് ഈഗിൾ നിയന്ത്രിച്ചിരുന്നത്. ''മനുഷ്യന് ഇതൊരു ചെറിയ ചുവടുവെയ്പാണ്, എന്നാൽ മാനവരാശിക്കോ ഇതൊരു വലിയ കുതിച്ചുചാട്ടവും'', എന്നാണ് ചരിത്രം പിറന്ന ആ നിമിഷത്തെക്കുറിച്ച് നീൽ ആംസ്ട്രോങ്ങ് പറഞ്ഞത്അന്നുമുതൽ, ചന്ദ്രനെ കൂടുതൽ അടുത്തറിയാനും പര്യവേക്ഷണം ചെയ്യാനും പല രാജ്യങ്ങളും കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കാനാരംഭിച്ചു. എണ്ണമറ്റ ദൗത്യങ്ങളുടെ ലക്ഷ്യസ്ഥാനമായി ചന്ദ്രഗ്രഹം മാറി. 1969 ജൂലായ് 20 ലെ ആ ലാൻഡിംഗ് ബഹിരാകാശ പര്യവേക്ഷണത്തിലെ തന്നെ ഒരു നാഴികക്കല്ലാണ്. ചന്ദ്രനിൽ ഇറങ്ങി ആറുമണിക്കൂറിനു ശേഷം ആംസ്ട്രോങ് ചന്ദ്ര പ്രതലത്തിലേക്ക് കാലെടുത്തുവച്ചു. ബഹിരാകാശ പേടകത്തിന് പുറത്ത് രണ്ടര മണിക്കൂറോളം അദ്ദേഹം ചെലവഴി...
Comments
Post a Comment