E-Cube English 'ഇ-ക്യൂബ് ഇംഗ്ലീഷ്' ; ഇനി നമ്മുടെ സ്കൂളുകളിലും ഇ-ലാംഗ്വേജ് ലാബുകൾ.
ഇംഗ്ലീഷിൽ കുട്ടികൾക്ക് ആത്മവിശ്വാസത്തോടെ കേൾക്കാനും സംസാരിക്കാനും വായിക്കാനും എഴുതുവാനുമുള്ള കഴിവുകൾ വികസിപ്പിക്കുവാനായി വികസിപ്പിച്ച നൂതന സങ്കേതമാണ് ഇ-ലാംഗ്വേജ് ലാബ്.
നിലവിലുള്ള പാഠ്യപദ്ധതിയെയും പഠന പ്രക്രിയകളെയും അടിസ്ഥാനപ്പെടുത്തി ആസ്വാദ്യകരമായ അന്തരീക്ഷത്തിൽ കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം നേടാൻ സഹായിക്കുന്ന തരത്തിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്)
ആണ് സ്വതന്ത്ര സോഫ്റ്റ്വെയറിൽ അധിഷ്ഠിതമായഇ-ലാംഗ്വേജ് ലാബ് ഡിജിറ്റൽ ഇന്ററാക്ടീവ് മൾട്ടി മീഡിയ സോഫ്റ്റ്വെയർ സജ്ജമാക്കിയത്.
Comments
Post a Comment