MAGIC ENGLISH ആരംഭിച്ചു. ചെരണ്ടത്തൂർ എം എൽ പി സ്കൂളിൽ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ് ആരംഭിച്ചു

ചെരണ്ടത്തൂർ : ചെരണ്ടത്തൂർ എം എൽ പി സ്കൂൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കുമായി "മാജിക് ഇംഗ്ലീഷ്" എന്ന പേരിൽ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് ആരംഭിച്ചു. Spoken English വിദഗ്ധനായ ധനിലേഷ് മാസ്റ്ററുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ രണ്ട് ബാച്ചുകളാക്കി തിരിച്ചാണ് ക്ലാസ് നൽകുന്നത്.
പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം 05.03.2022 ന് സ്കൂൾ അങ്കണത്തിൽ വെച്ച് മണിയൂർ ഗ്രാമ പഞ്ചായത്ത് 9ാം വാർഡ് മെമ്പർ ശ്രീ. അഷറഫ് PM നിർവ്വഹിച്ചു. 
മുൻ പ്രധാന അദ്ധ്യാപകൻ M ജനാർദ്ദനൻ മുഖ്യപ്രഭാഷണം നടത്തി. ട്രൈനർ ധനിലേഷ് മാസ്റ്റർ പദ്ധതി വിശദീകരണം നടത്തി. അറബിക് ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ 
വിവിധ മത്സര വിജയി കൾക്ക് ചടങ്ങിൽ വെച്ച് സമ്മാന വിതരണം നടത്തി.
പ്രധാനദ്ധ്യാപിക കെ. ശാഹിന അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ടി. അഞ്ജു ലക്ഷ്മി സ്വാഗതം പറഞ്ഞു.  SRG കൺവീനർ സമീറ കെ നന്ദി പറഞ്ഞു.

Comments

Popular posts from this blog

ചെരണ്ടത്തൂർ എം എൽ പി സ്കൂൾ വിദ്യാർഥികലുടെ സ്നേഹ സമ്മാനം ചെരണ്ടത്തൂർ എം എൽ പി സ്കൂൾ : ചെരണ്ടത്തൂർ എം എൽ പി സ്കൂൾ വിദ്ധ്യാർധികൾ സെൻ്റ് ഓഫ് ദിനത്തിൽ അധ്യാപകർക്ക് സ്നേഹ സമ്മാനം നൽകിഅഞ്ച് വർഷം വിദ്യാലയത്തിൽ പഠിച്ച് ഇറങ്ങുന്ന വിദ്യാർഥികൾ സെറ്റ് ഓഫ് ദിനത്തിൽ അധ്യാപകർക്കും സഹ്‌പാടികൾക്കും സ്നേഹ വിരുന്ന് ഒരുക്കികലാലയ ഓർമ്മകൾ പങ്കു വെച്ചു