മഴവില്ല് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.....

ചെരണ്ടത്തൂർ എം എൽ പി സ്കൂളിൽ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു

ചെരണ്ടത്തൂർ എംഎൽപി സ്കൂൾ പഠന പ്രവർത്തനത്തിൻ്റെ ഭാഗമായി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു
വൈവിധ്യമാർന്ന പരിപാടികൾ കോർത്തിണക്കിക്കൊണ്ടുള്ള ക്യാമ്പിൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പൂർണ്ണ പങ്കാളിത്തം ഉറപ്പു വരുത്താൻ കഴിഞ്ഞു.
പലഹാര പ്രദർശനം ആടാം പാടാം നാടകക്കളരി സവാരി എന്നീ പരിപാടികൾക്കുപുറമേ വിദ്യാലയത്തിലെ  LSS ജേതാക്കളെ അനുമോദിക്കുകയും അവർക്കുള്ള പ്രസക്തി പത്രവും momento യും നൽകുകയും ചെയ്തു

വിദ്യാർത്ഥികൾ അവർ വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന പലഹാരങ്ങൾ ഉപയോഗിച്ച് പലഹാര പ്രദർശനവും 
ഗിമേഷ് മങ്കര യുടെ നേതൃത്വത്തിൽ ആടാം പാടാം എന്ന പേരിൽ നാടൻപാട്ട് പരിപാടിയും
പ്രദീപ്  മേമുണ്ടയുടെ നേതൃത്വത്തിൽ നാടക കളരിയും സംഘടിപ്പിച്ചു 
കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിന് ഏറെ പ്രയോജനം ചെയ്യുന്ന രീതിയിലുള്ള മറ്റു പരിപാടികളും സവാരിയും ക്യാമ്പിനെ ഭാഗമായി നടത്തി 
സവാരി യുടെ ഭാഗമായി ചെരണ്ടത്തൂർ നെൽവയൽ സന്ദർശിക്കുകയും

നെൽകൃഷി നേരിട്ട് കാണാനുമുള്ള അവസരം ക്യാമ്പിനെ ഭാഗമായി വിദ്യാർത്ഥികൾക്ക് ലഭിച്ചു.
ക്യാമ്പിൻ്റെ സമാപനചടങ്ങിൽ വിദ്യാലയത്തിലെ എൽ എസ് എസ് ജേതാക്കൾക്കുള്ള അനുമോദനം ഒമ്പതാം വാർഡ് മെമ്പർ അഷ്റഫ് പത്താം വാർഡ് മെമ്പർ ശൈന കരിയാട്ടിൽ
എന്നിവരുടെ നേതൃത്വത്തിൽ നടത്തി 

Comments

Popular posts from this blog

ചെരണ്ടത്തൂർ എം എൽ പി സ്കൂൾ വിദ്യാർഥികലുടെ സ്നേഹ സമ്മാനം ചെരണ്ടത്തൂർ എം എൽ പി സ്കൂൾ : ചെരണ്ടത്തൂർ എം എൽ പി സ്കൂൾ വിദ്ധ്യാർധികൾ സെൻ്റ് ഓഫ് ദിനത്തിൽ അധ്യാപകർക്ക് സ്നേഹ സമ്മാനം നൽകിഅഞ്ച് വർഷം വിദ്യാലയത്തിൽ പഠിച്ച് ഇറങ്ങുന്ന വിദ്യാർഥികൾ സെറ്റ് ഓഫ് ദിനത്തിൽ അധ്യാപകർക്കും സഹ്‌പാടികൾക്കും സ്നേഹ വിരുന്ന് ഒരുക്കികലാലയ ഓർമ്മകൾ പങ്കു വെച്ചു