സ്കൂൾ തപാലാപ്പീസ് ശ്രദ്ധേയമാവുന്നു

സ്കൂൾ തപാലാപ്പീസ് ശ്രദ്ധേയമാവുന്നു.
ചെരണ്ടത്തൂർ:
വാർത്താ വിനിമയത്തിന് നൂതന സാങ്കേതിക വിദ്യകൾ വ്യാപകമായ ഈ കാലത്ത്, കത്തും,കത്ത് എഴുതലും പുതിയ തലമുറക്ക് ഒരു പുതിയ അനുഭവമായി.
 അഡ്രസ് എഴുതി , സ്റ്റാമ്പ് പതിച്ച കവർ പോസ്റ്റ് ബോക്സിൽ നിക്ഷേപിക്കലും , തുടർന്നുള്ള ഓരോ ഘട്ടങ്ങളും , പിൻകോഡ് , പോസ്റ്റ് മാസ്റ്റർ, പോസ്റ്റ്മാൻ എല്ലാം നേരിട്ട് അനുഭവിച്ചറിയാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കിയിരിക്കുകയാണ് പ്രൈമറി വിദ്യാലയം.
ചെരണ്ടത്തൂർ എം.എൽ പി സ്കൂളാണ് ഇത്തരമൊരു വിത്യസ്ത അനുഭവമൊരുക്കി മാതൃകയായിരിക്കുന്നത്. 
വിദ്യാർത്ഥികൾ വളരെ ആവേശത്തോട് കൂടിയാണ് ദിവസവും സഹപാഠികൾക്കും , അദ്ധ്യാപകർക്കും കത്തുകളെഴുതുന്നത്.
മിനിറ്റുകൾക്കുള്ളിൽ വാർത്തകൾ ലോകത്തിന്റെ ഏത് കോണിലും എത്തിക്കാൻ കഴിയുന്ന ഈ കാലത്ത്, വിദേശത്തുള്ള കുടുംബാംഗങ്ങളുടെ വിവരങ്ങൾ അറിയാൻ വീട്ടുകാർക്ക് ആഴ്ചകളോളം കാത്തിരിക്കേണ്ടിയിരുന്നു 
എന്നറിയുമ്പോൾ അത് അവിശ്വസനീയമായി തോന്നുകയാണ്.
അനുഭവങ്ങളിലൂടെ അറിവുകൾ പകർന്ന് നൽകുന്ന ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാണ്.

Comments

Popular posts from this blog

International Moon Day | ചരിത്രം പിറന്ന നിമിഷത്തിന്റെ ഓർമ; ഇന്ന് അന്താരാഷ്ട്ര ചാന്ദ്ര ദിനം

ചെരണ്ടത്തൂർ എം എൽ പി സ്കൂൾ വിദ്യാർഥികലുടെ സ്നേഹ സമ്മാനം ചെരണ്ടത്തൂർ എം എൽ പി സ്കൂൾ : ചെരണ്ടത്തൂർ എം എൽ പി സ്കൂൾ വിദ്ധ്യാർധികൾ സെൻ്റ് ഓഫ് ദിനത്തിൽ അധ്യാപകർക്ക് സ്നേഹ സമ്മാനം നൽകിഅഞ്ച് വർഷം വിദ്യാലയത്തിൽ പഠിച്ച് ഇറങ്ങുന്ന വിദ്യാർഥികൾ സെറ്റ് ഓഫ് ദിനത്തിൽ അധ്യാപകർക്കും സഹ്‌പാടികൾക്കും സ്നേഹ വിരുന്ന് ഒരുക്കികലാലയ ഓർമ്മകൾ പങ്കു വെച്ചു